ഇ​ടു​ക്കി: പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മൂ​ന്നാ​ര്‍ ഗ്ര​ഹാം​സ്ലാ​ന്‍റ് ന്യൂ ​ഡി​വി​ഷ​നി​ല്‍ ആ​ണ് സം​ഭ​വം.

സാ​ദാം എ​ന്ന വ്യ​ക്തിയു​ടെ പ​ശു​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. മേ​യാ​ൻ വി​ട്ട പ​ശു​വി​ന്‍റെ കാ​ലി​ലാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്.

പ​ശു​വി​ന്‍റെ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​തോ​ടെ ക​ടു​വ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​ക​ർ പ​റ​ഞ്ഞു.