വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
Friday, December 6, 2024 7:23 PM IST
കോട്ടയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ഏറ്റുമാനൂർ തോട്ടിപ്പറമ്പിൽ വീട്ടിൽ മാത്യു എബ്രഹാം (35) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 1.71 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ കടതി റിമാൻഡ്ചെയ്തു.