കൊ​ച്ചി: കു​വൈ​റ്റി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്കം ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് 700 കോ​ടി ത​ട്ടി​യ​താ​യി കേ​സ്. സം​ഭ​വ​ത്തി​ൽ 1475 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ൽ 700 മ​ല​യാ​ളി ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ സം​സ്ഥാ​ന​ത്ത് പ​ത്ത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ണ്ട്.

കോ​വി​ഡ് സ​മ​യ​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​ത്. ബാ​ങ്കി​ൽ​നി​ന്ന് കോ​ടി​ക​ൾ ലോ​ണെ​ടു​ത്ത ശേ​ഷം ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. 50 ല​ക്ഷം മു​ത​ൽ ര​ണ്ട് കോ​ടി വ​രേ​യാ​ണ് പ​ല​രും ലോ​ൺ എ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മാ​സം കു​വൈ​റ്റി​ലു​ള്ള ഗ​ൾ​ഫ് ബാ​ങ്ക് കു​വൈ​റ്റി​ന്‍റെ ജീ​വ​ന​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി എ​ഡി​ജി​പി​യെ ക​ണ്ടു. സംഭവത്തിൽ പത്തു പേരേ തിരിച്ചറിഞ്ഞതായാണ് വിവരം.