ദേശീയപാത വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി റിയാസ്
Friday, December 6, 2024 3:45 PM IST
ന്യൂഡല്‍ഹി: ദേശീയപാത വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യത്തില്‍ കേന്ദ്രവുമായി യോജിച്ച് മുന്നോട്ട് പോകും. 2025ഓടെ കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരം വരെ ആറുവരി പാത യാഥാര്‍ഥ്യമാകും. ചെങ്കള മുതല്‍ പല സ്ട്രെച്ചുകളിലായി പണി പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
20 വര്‍ഷം മുന്നില്‍ കണ്ടുള്ള ചില ദീര്‍ഘവീക്ഷണ പദ്ധതികളും കേന്ദ്രത്തിന് മുന്നില്‍വച്ചു. വളരെ പോസിറ്റീവായ സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.