കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
Friday, December 6, 2024 2:56 PM IST
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. ആർ.എസ്. മധുവാണ് വിജിലൻസ് പിടിയിലായത്. കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്തുവച്ചാണ് പിടിയിലായത്.
കെട്ടിടത്തിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മധു പിടിയിലായത്.
മധു കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ നേരത്തെ വിജിലൻസിനെ അറിയിച്ചിരുന്നു. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നൽകിയ ഉടൻ വിജിലൻസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.