ഇന്ത്യൻ അതിർത്തിക്കു സമീപം ഡ്രോണുകൾ വിന്യസിച്ച് ബംഗ്ലാദേശ്
Friday, December 6, 2024 2:41 PM IST
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിനു സമീപമാണ് ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത്.
സംഭവത്തെ തുടർന്നു ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റും തുടർന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമ സംഭവങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതിന് പിന്നാലെയാണ് അതിർത്തിയിൽ പ്രകോപനം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് (യുഎവി) ബംഗ്ലാദേശ് വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.