പാമ്പുകടിയും പ്രകൃതിക്ഷോഭവും; ഒഡീഷയിൽ മൂന്നുവർഷത്തിനിടെ ജീവൻനഷ്ടപ്പെട്ടത് 10,300 ൽ അധികം പേർക്ക്
Friday, December 6, 2024 7:52 AM IST
ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാമ്പുകടിയും പ്രകൃതിക്ഷോഭവും മൂലം 10,300 ത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി വ്യാഴാഴ്ച നിയമസഭയെ ആണ് ഇക്കാര്യം അറിയിച്ചത്.
2021-22 നും 2023-24 നും ഇടയിൽ വെള്ളപ്പൊക്കം, ഇടിമിന്നൽ, പാമ്പുകടി, തീപിടിത്തം, മുങ്ങിമരണങ്ങൾ എന്നിവ കാരണം 10,302 ജീവനുകൾ നഷ്ടപ്പെടുകയും 2,301.51 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും പൂജാരി പ്രസ്താവനയിൽ പറഞ്ഞു.
യാസ്, ഗുലാബ്, ജവാദ്, മൈചൗഗ് എന്നീ നാല് ചുഴലിക്കാറ്റുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ആഞ്ഞടിച്ചതായും പൂജാരി ചൂണ്ടിക്കാട്ടി. യാസ് ചുഴലിക്കാറ്റ് മൂന്ന് പേരുടെ ജീവൻ അപഹരിച്ചപ്പോൾ മറ്റ് മൂന്ന് ചുഴലിക്കാറ്റുകളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.