മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള​വി​വാ​ദ​ത്തി​നു പി​ന്നാ​ലെ പു​തി​യ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡേ. സ​ത്യ​പ്ര​തി​ജ്ഞ ച​ട്ടം ലം​ഘി​ച്ചെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള പു​തി​യ ആ​രോ​പ​ണം.

ഗ​വ​ര്‍​ണ​ര്‍ ചൊ​ല്ലി കൊ​ടു​ത്ത സ​ത്യ​വാ​ച​ക​ത്തി​ന് പ​ക​രം ശി​വ​സേ​ന സ്ഥാ​പ​ക​ന്‍ ബാ​ല്‍ താ​ക്ക​റെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രെ പു​ക​ഴ്ത്തു​ക​യാ​ണ് ഷി​ന്‍​ഡെ ചെ​യ്ത​ത്. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ഇ​ത് ത​ട​യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഗ​വ​ർ​ണ​ർ വീ​ണ്ടും ഷി​ൻ​ഡേ​യ്ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഷി​ൻ​ഡേ​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഷി​ന്‍​ഡേ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ആ​വ​ശ്യം.