എൽഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Thursday, December 5, 2024 12:06 PM IST
മലപ്പുറം: എൽഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ടീകോമിന് നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയാണ്. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളത്തോട് സർക്കാർ വിശദീകരിക്കണം.
സ്മാർട്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ല. അതിനെ കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു.
ഏത് സ്മാർട്ട് സിറ്റി, എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.