മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ട രാ​ഷ്‌​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​നു വി​രാ​മ​മി​ട്ട് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഇ​ന്നു മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ശി​വ​സേ​ന​യി​ലെ ഏ​ക്നാ​ഥ് ഷി​ൻ​ഡെ, എ​ൻ​സി​പി​യി​ലെ അ​ജി​ത് പ​വാ​ർ എ​ന്നി​വ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

മും​ബൈ ആ​സാ​ദ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യു​ടെ അ​തൃ​പ്തി​യാ​ണ് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം വൈ​കി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ര​ണ്ട​ര വ​ർ​ഷം വീ​തം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന ഷി​ൻ​ഡെ​യു​ടെ ആ​വ​ശ്യം ബി​ജെ​പി നേ​തൃ​ത്വം ത​ള്ളു​ക​യാ​യി​രു​ന്നു.

മ​ഹാ​യു​തി യോ​ഗ​ത്തി​ൽ​പോ​ലും പ​ങ്കെ​ടു​ക്കാ​തെ സ​ത്താ​റ​യി​ലെ ജ​ന്മ​ഗ്രാ​മ​ത്തി​ലേ​ക്കു പോ​യ ഷി​ൻ​ഡെ ബി​ജെ​പി​യു​ടെ അ​നു​ന​യ ശ്ര​മ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​രം ഉ​ൾ​പ്പെ​ടെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ വേ​ണ​മെ​ന്ന് ഷി​ൻ​ഡെ പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ജി​ത് പ​ക്ഷ​ത്തി​ന് അ​ധി​കം ഡി​മാ​ൻ​ഡു​ക​ളി​ല്ല.

ബു​ധ​നാ​ഴ്ച വി​ധാ​ൻ ഭ​വ​നി​ൽ ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ഫ​ഡ്നാ​വി​സി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും മു​ൻ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യും പ​ങ്കെ​ടു​ത്തു. ഫ​ഡ്നാ​വി​സി​നെ നേ​താ​വാ​യി ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്ത​താ​യി രൂ​പാ​ണി​യാ​ണ് അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന നേ​താ​വ് ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ ആ​ണ് ഫ​ഡ്നാ​വി​സി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്.

നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു ഫ​ഡ്നാ​വി​സി​ന്‍റെ പേ​രി​ന് അം​ഗീ​കാ​രം ന​ല്കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഗ​വ​ർ​ണ​ർ സി.​പി. രാ​ധാ​കൃ​ഷ്ണ​നെ സ​ന്ദ​ർ​ശി​ച്ച ഫ​ഡ്നാ​വി​സ്, സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​മു​ന്ന​യി​ച്ചു.

288 അം​ഗ നി​യ​മ​സ​ഭ​യി​ൽ മ​ഹാ​യു​തി​ക്ക് 230 പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. ബി​ജെ​പി​ക്കു മാ​ത്രം 132 അം​ഗ​ങ്ങ​ളു​ണ്ട്. ശി​വ​സേ​ന (ഷി​ൻ​ഡെ)-57, എ​ൻ​സി​പി (അ​ജി​ത് പ​വാ​ർ)-41 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഹാ​യു​തി​യി​ലെ മ​റ്റു ക​ക്ഷി​ക​ളു​ടെ അം​ഗ​ബ​ലം. സ്വ​ത​ന്ത്ര​നും ഏ​താ​നും ചെ​റു​പാ​ർ​ട്ടി​ക​ളും ബി​ജെ​പി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.