തെരുവിൽ കഴിയുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി
Thursday, December 5, 2024 7:12 AM IST
കോൽക്കത്ത: കോൽക്കത്തയിൽ തെരുവിൽ കഴിയുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി. നവംബർ 30ന് ഒരു യുവതി ഫുട്പാത്തിൽ ഒറ്റയ്ക്ക് ഇരുന്നു കരയുന്നത് കണ്ട ഒരാളാണ് ബർട്ടോല്ല പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.
തങ്ങൾ കുട്ടിയെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടു. കുട്ടിയുടെ ശരീരത്തിൽ ലൈംഗീക പീഡനത്തെ സൂചിപ്പിക്കുന്ന നിരവധി പോറലുകൾ ഉണ്ടായിരുന്നു. തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
സംഭവത്തിൽ കേസെടുത്തതായും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.