ആറാം ക്ലാസ് വിദ്യർഥിയുടെ മരണം; സഹപാഠി കസ്റ്റഡിയിൽ
Thursday, December 5, 2024 5:49 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ആറാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ചിന്മയ വിദ്യാലയത്തിലാണ് സംഭവം.
കുട്ടികൾ തമ്മിലുണ്ടായ ചെറിയ വഴക്കിന് പിന്നാലെയാണ് വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയായ പ്രിൻസ്(12) മരിച്ചത്. സംഭവത്തിന് പിന്നാലെ നൂറു കണക്കിന് ആളുകൾ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ അസംബ്ലിക്ക് ശേഷം ചില ആൺകുട്ടികൾ തമ്മിൽ വഴക്കിടുന്നത് കണ്ടതായി പോലീസ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ സഹപാഠിയെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 105 പ്രകാരം കേസെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.