നോക്കുകുത്തിയാകുന്നു; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ആന്ധ്ര സർക്കാർ
Sunday, December 1, 2024 5:29 PM IST
ഹൈദരാബാദ്: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ആന്ധ്ര സർക്കാർ. പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി. പ്രവർത്തനങ്ങൾ ഇല്ലാതെ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹൈക്കോടതി ഉത്തരവ് പ്രകാരം ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരിക്കുകയാണ്. വിവാദ നിയമനങ്ങളിൽ തീരുമാനമാകുന്നത് വരെ വഖഫ് ബോർഡിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ ആണ് കോടതി ഉത്തരവ്.