തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; മംഗലപുരം ഏരിയാ സെക്രട്ടറിയെ മാറ്റി
Sunday, December 1, 2024 4:56 PM IST
തിരുവനന്തപുരം: തലസ്ഥാനത്തും സിപിഎമ്മിൽ പൊട്ടിത്തെറി. മംഗലപുരം ഏരിയാ സെക്രട്ടറിയെ മാറ്റി. മധു മുല്ലശേരിക്ക് പകരം എം. ജലീലിനെയാണ് പുതിയ ഏരിയാ സെക്രട്ടറിയായി നിയമിച്ചത്.
സമ്മേളനത്തിൽ ഏരിയാ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിൽനിന്ന് മധു ഇറങ്ങിപ്പോയിരുന്നു. മധുവിനെ സെക്രട്ടറിയാക്കുന്നത് ജില്ലാ നേതൃത്വവും എതിർത്തിരുന്നു.
അതിനിടെ സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു. പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായത് എങ്ങനെയെന്നാണ് പ്രതിനിധികളുടെ ചോദ്യം.
എ. വിജയരാഘവനെ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചതിനെതിരേയും വിമർശനമുയർന്നു. ഒറ്റപ്പാലത്ത് എട്ട് ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചതിലും അതൃപ്തി ഉയർന്നു.