കണ്ണൂർ അപകടം; അഞ്ജലിയുടെയും ജെസിയുടെയും സംസ്കാരം ശനിയാഴ്ച
Saturday, November 16, 2024 7:16 AM IST
കണ്ണൂർ: കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്കാര ഇന്ന് നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു നൽകിയ മൃതദേഹം രാവിലെ എട്ടു മുതൽ കായംകുളം കെപിഎസിയിൽ പൊതുദർശനം നടക്കും.
സഹപ്രവർത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. തുടർന്ന് മുളങ്കാട് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു കേളകം മലയാംപടിയിൽ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
കടന്നപ്പള്ളിയിൽ നടന്ന നാടകോത്സവത്തിൽ പങ്കെടുത്തശേഷം ബത്തേരിയിൽ നടക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുംവഴിയാണ് അപകടം. 14 പേരാണു നാടകസംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഒന്പതു പേരിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.