ഇം​ഫാ​ൽ: മ​ണി​പ്പു​ർ സം​ഘ​ർ​ഷ​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോകപ്പെട്ടുവെന്ന് കരുതപ്പെടുന്ന മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​സാം അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തു നി​ന്ന് ഒ​രു കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും ഒ​രു സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജി​രി​ബാ​മി​ൽ നി​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രെ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഈ ​കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഈ ​മാ​സം 11ന് ​ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഒ​രു കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നു പി​ന്നി​ല്‍ ചി​ന്‍ കു​ക്കി നാ​ര്‍​ക്കോ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് മെ​യ്‌​തേ​യ് വി​ഭാ​ഗം ആ​രോ​പി​ച്ചി​രു​ന്നു.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും മൃ​ത​ദേ​ഹ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മ​ണി​പ്പു​രി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ജി​രി​ബാം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​ക്കൂ​ടി സാ​യു​ധ​സേ​ന​യു​ടെ പ്ര​ത്യേ​കാ​ധി​കാ​ര​നി​യ​മം (അ​ഫ്സ്‍​പ) പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.