സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ ഇഡി റെയ്ഡ്; എട്ട് കോടി രൂപ പിടിച്ചെടുത്തു
Saturday, November 16, 2024 1:14 AM IST
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസിൽ നിന്നും 8.8 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച നടന്ന റെയ്ഡിനിടെയാണ് സംഭവം.
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഒന്നിലധികം സംസ്ഥാനങ്ങളിൽ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മാർട്ടിൻ, മരുമകൻ ആധവ് അർജുൻ എന്നിവരുമായി ബന്ധമുള്ള തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കോൽക്കത്ത എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളിൽ പരിശോധന നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.