ബം​ഗ​ളു​രു: മാ​ട്രി​മോ​ണി സൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ളി​ൽ​നി​ന്ന് പ​ണം​ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ ജി​ല്ല​യി​ലെ മ​ച്ച​ഹ​ള്ളി സ്വ​ദേ​ശി മ​ധു ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​ട്ട് സ്ത്രീക​ളാ​ണ് ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 62.83 ല​ക്ഷം രൂ​പയാണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

മാ​ട്രി​മോ​ണി സൈ​റ്റു​ക​ൾ വ​ഴി വി​വാ​ഹ ആ​ലോ​ച​ന​ക​ൾ​ക്കാ​യി സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ഇ​വ​രു​മാ​യി സം​സാ​രി​ച്ച് പ​രി​ച​യം സ്ഥാ​പി​ക്കു​ക​യും ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ്ത്രീ​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി ക​ട​ന്നു​ക​ള​യുന്നതാ​ണ് ഇ​യാ​ളു​ടെ രീ​തി.

2019 ൽ ​ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ൽ ഒ​ളി​വി​ൽ​പ്പോ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെയ്തു.