പ​ത്ത​നം​തി​ട്ട: ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് പ​തി​നെ​ട്ടാം​പ​ടി​യി​ല്‍ അ​നു​ഭ​വ​സ്ഥ​രാ​യ പോ​ലീ​സു​കാ​ര്‍ മാ​ത്ര​മേ ഡ്യൂ​ട്ടി​ക്കു​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന്ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. തി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ക​ര വി​ള​ക്ക് വ​രെ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ന​ത്തി​ന്‍റെ തി​ര​ക്കേ​റി​യ നാ​ളു​ക​ളാ​ണ് വ​രാ​ന്‍ പോ​കു​ന്ന​ത്. ഒ​രു ഭ​ക്ത​ന്‍ പോ​ലും ദ​ര്‍​ശ​നം ല​ഭി​ക്കാ​തെ തി​രി​ച്ച് പോ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ല. തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള വി​ഷ​മ​വും ഉ​ണ്ടാ​കി​ല്ല.

പ​മ്പ​യി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ​സ്റ്റ് ഹൗ​സു​ക​ള്‍ ന​വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി.