തൊ​ടു​പു​ഴ: ച​ന്ദ​ന മ​രം മു​റി​ച്ച് ക​ട​ത്തി​യ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍. പു​റ​വ​യ​ല്‍ കു​ടി സ്വ​ദേ​ശി ആ​ര്‍ ഗോ​പാ​ല​ന്‍, ഊ​ഞ്ഞാ​മ്പാ​റ​ക്കു​ടി സ്വ​ദേ​ശി ദീ​പ​കു​മാ​ര്‍, മ​റ​യൂ​ര്‍ ക​രി​മു​ട്ടി സ്വ​ദേ​ശി കെ. ​പി. സു​നി​ല്‍, പ​യ​സ് ന​ഗ​ര്‍ സ്വ​ദേ​ശി വി​നോ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​റ​യൂ​ര്‍ ച​ന്ദ​ന റി​സ​ര്‍​വി​ല്‍ നി​ന്നാ​ണ് ഇ​വ​ർ മ​രം മു​റി​ച്ച് ക​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ​ക്ക് ഇ​തി​നെ​ക്കു​റി​ച്ച് വി​വ​രം​ല​ഭി​ച്ചു എ​ന്ന് അ​റി​ഞ്ഞ​തോ​ടെ ദീ​പ​കു​മാ​ർ ഒ​ളി​വി​ൽ​പ്പോ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ടൈ​ക്ക​നാ​ലി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പിന്നീട് പ്ര​തി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ക്കി പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യായിരു​ന്നു.