ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രോ​ടു​ള്ള കേന്ദ്രത്തിന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. വ​യ​നാ​ട്ടി​ൽ ഈ ​മാ​സം 19 ന് യു​ഡി​​എ​ഫ് ​ഹ‍​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു.

ഒ​രു ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ജ​ന​ത​യും ഈ ​രാ​ജ്യ​ത്ത് ഇ​ങ്ങ​നെ ഒ​രു അ​വ​ഗ​ണ​ന അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​കി​ല്ലെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു.

ക​ട​ക​ൾ അ​ട​ച്ചും വാ​ഹ​നം ഓ​ടി​ക്കാ​തെ​യും ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ നേ​താ​ക്ക​ൾ ആ​ഹ്വാ​നം ചെ​യ്തു. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മൂ​ന്ന് കാ​ര്യ​ങ്ങ​ളാ​ണ് ന​മ്മ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് സി​ദ്ദി​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു. ഈ ​ദു​ര​ന്ത​ത്തെ എ​ൽ-3 ക്യ​റ്റ​ഗ​റി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം. ദു​ര​​ന്ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് അ​ത് എ​ഴു​തി​ത്ത​ള്ള​ണം. അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം എ​ന്നി​വ​യാ​യി​രു​ന്നു മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ.

എ​ന്നാ​ൽ ഇ​വ​യി​ൽ ഒ​ന്നും അം​ഗീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ൽ മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​മാ​ണ് ഏ​റെ കൗ​തു​കം. 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ എ​സ്ഡി​ആ​ർ​എ​ഫ് ഫ​ണ്ടി​ലേ​ക്ക് 388 കോ​ടി രൂ​പ ന​ൽ​കി​യ​തി​ന്‍റെ ക​ണ​ക്കും സ​ർ​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത് എ​ല്ലാ വ​ർ​ഷ​വും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ 388 ​കോ​ടി​യി​ല്‍ 291 കോ​ടി രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്ര വി​ഹി​തം. 394 കോ​ടി രൂ​പ എ​സ്‍​ഡി​ആ​ര്‍​എ​ഫ് ഫ​ണ്ടി​ലു​ണ്ടെ​ന്ന് അ​ക്കൗ​ണ്ട് ജ​ന​റ​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ലൂ​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​മെ​ന്നു​മാ​ണ് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി കെ.​വി. തോ​മ​സി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.