പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എം.വി. ഗോവിന്ദൻ
Friday, November 15, 2024 3:49 PM IST
തിരുവനന്തപുരം: വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണെന്നും പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയാറാവുന്നില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിൽ പാലക്കാടും വടകരയും തൃശൂരും ചേർന്നുള്ള ഡീലുണ്ട്. പാലക്കാട് കോണ്‍ഗ്രസിൽ വലിയ പൊട്ടിത്തെറിയാണുണ്ടാവുന്നത്.
കോണ്‍ഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബിജെപി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ. ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കോ കിട്ടില്ല. ബിജെപി പാലക്കാട്ട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.