ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല; ജയരാജനെ പിന്തുണച്ച് സിപിഎം
Friday, November 15, 2024 3:28 PM IST
തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഡിസി ബുക്സുമായി ഇ.പി. ജയരാജൻ കരാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാർട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം ഗോവിന്ദൻ പറഞ്ഞു.
ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഇ.പിയെ പാർട്ടി വിശ്വസിക്കുന്നുവെന്നും ഇ.പി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.