പാലക്കാട്ടെ ആദ്യ വ്യാജ വോട്ടര്‍ പി.സരിന്: സതീശന്
Friday, November 15, 2024 1:29 PM IST
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ ആദ്യ വ്യാജ വോട്ടര്‍ ഇടത് സ്ഥാനാര്‍ഥി പി.സരിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വ്യാജരേഖ ചമച്ചാണ് വോട്ടര്‍ പട്ടികയില്‍ സരിന് പേര് ചേര്‍ത്തതെന്ന് സതീശന് ആരോപിച്ചു.
സരിന് പാലക്കാട്ട് താമസം തുടങ്ങിയിട്ട് മൂന്ന് മാസം മാത്രമാണ് ആയത്. ബിജെപി ഭരിക്കുന്ന നഗരസഭയാണ് അനധികൃത റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സരിന് നല്‍കിയത്.
ഒരു കാരണവശാലും വോട്ട് ചെയ്യാന്‍ വരാന്‍ സാധ്യതയില്ലാത്ത ആളുകളുടെയും ഇരട്ടവോട്ടുള്ളവരുടെയും പട്ടിക തങ്ങൾ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൈമാറും. നിയമനടപടി എന്ന് പറഞ്ഞ് സരിന് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.