ഇ.പിയുടെ ആത്മകഥാ വിവാദം; പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് കോട്ടയം എസ്പി
Friday, November 15, 2024 11:34 AM IST
കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ സംബന്ധിച്ച വിവാദത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് കോട്ടയം എസ്പി എ. ഷാഹുൽ ഹമീദ്. ഡിസി ബുക്സില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയാണ് ആത്മകഥാവിവാദവുമായി ബന്ധപ്പെട്ട ഇ.പിയുടെ പരാതിയിൽ അന്വേഷണം നടത്താൻ എസ്പിയെ ചുമതലപ്പെടുത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക.
ആത്മകഥയിലെ വിവരങ്ങൾ പുറത്തുപോയതും ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടൊയെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. പരാതിക്കാരനിൽനിന്നും എതിർകക്ഷയിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കും.