തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ക​ഥ വി​വാ​ദ​ത്തി​ല്‍ സി​പി​എം കേ​ന്ദ്രക​മ്മി​റ്റി അം​ഗം ഇ.​പി ഇ​ന്ന് പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യേ​ക്കും. ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് അദ്ദേഹം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​മാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ഉ​ള്ള​ട​ക്കം എ​ന്ന പേ​രി​ല്‍ ചി​ല വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഇ.​പി. ഇ​തി​നെ പ​ര​സ്യ​മാ​യി ത​ള്ളി​യി​രു​ന്നു. നി​ല​വി​ല്‍ ഇ.​പി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് സി​പി​എം മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് പാ​ര്‍​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടും.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ഷ​യം ച​ര്‍​ച്ചചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ചേ​ല​ക്ക​ര വ​യ​നാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളും യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കും.

ജ​യ​രാ​ജ​നൊ​പ്പം നി​ല്‍​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ വിഷയത്തിൽ പ്ര​തി​ക​രി​ച്ച​ത്. ആ​ളു​ക​ള്‍ പു​സ്ത​കം എ​ഴു​തു​ന്ന​തി​നൊന്നും പാ​ര്‍​ട്ടി​യോ​ട് അ​നു​വാ​ദം വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ ഗോ​വി​ന്ദ​ന്‍ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ജ​യ​രാ​ജ​ന്‍ ത​ന്നെ പ​റ​ഞ്ഞ സ്ഥി​തി​ക്ക് പി​ന്നെ നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ഞ​ങ്ങ​ള്‍ എ​ന്തി​നാ​ണ് ഉ​ത്ത​രം പ​റ​യു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ടു ചോ​ദി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഉ​ണ്ടാ​യ വി​വാ​ദം പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​വാ​ദം ചേ​ല​ക്ക​ര​യി​ല്‍ പ്ര​തി​ഫ​ലി​ച്ചേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലും പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ണ്ട്. പാ​ല​ക്കാ​ട്ടെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി സ​രി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളും പു​സ്ത​ക​ത്തി​ലു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തുവ​ന്നി​രു​ന്നു.

യു​ഡി​എ​ഫും ബി​ജെ​പി​യും ഇ​ത് പാ​ല​ക്കാ​ട്ട് സി​പി​എ​മ്മി​നെ​തി​രേ ആ​യു​ധ​മാ​ക്കു​മെ​ന്നു പാർട്ടി ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. ആ​ത്മ​ക​ഥാ വി​വാ​ദം പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​ശേ​ഷം സി​പി​എം ഗൗ​ര​വ​മാ​യി​ത്ത​ന്നെ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

ഇ.​പി. ജ​യ​രാ​ജ​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലെ ചി​ത്ര​ങ്ങ​ള്‍ പു​സ്ത​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തെ​ങ്ങ​നെ എ​ന്ന ചോ​ദ്യ​ങ്ങ​ളു​യ​രു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ദി​വ​സം ത​ന്നെ പു​സ്ത​കം പു​റ​ത്തു​വ​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​ണോ എ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു. പു​സ്ത​ക​ത്തി​ലേ​താ​യി പു​റ​ത്തു​വ​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഇ.​പി. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​തുമു​ത​ല്‍ ഇ​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ക്ക​മി​ട്ട് പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഡി​സി ബു​ക്‌​സി​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന പു​സ്ത​കം ത​ന്‍റേ​ത​ല്ലെ​ന്നാ​ണ് ഇ.​പി. പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത്. ഇ​തി​നുപി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഡി​സി ബു​ക്‌​സി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച അ​ദ്ദേ​ഹം ഡി​ജി​പി​ക്കു പ​രാ​തി​യും ന​ല്‍​കി.

"ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​ട​യും - ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ന്‍റെ ജീ​വി​തം' എ​ന്ന ത​ല​ക്കെ​ട്ടു​ള്ള പു​സ്ത​ക​ത്തി​ന്‍റെ ക​വ​ര്‍​ചി​ത്രം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഡി​സി ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. പോ​സ്റ്റി​ല്‍ ഇ.​പിയെ ടാ​ഗ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടു പ്ര​സാ​ധ​ക​ര്‍ ത​ന്നെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ പ​റ​യു​ന്ന​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ വി​വാ​ദം പ്ര​തി​പ​ക്ഷം ഉ​ള്‍​പ്പ​ടെ ഏ​റ്റു​പി​ടി​ച്ച​തോ​ടെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ട്ടി​വ​ച്ച​താ​യി ഡി​സി പി​ന്നീ​ട് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

നേ​ര​ത്തെ, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പു ന​ട​ന്ന ഏ​പ്രി​ല്‍ 26നും ​ഇ.​പി. വി​വാ​ദ​ത്തി​ല്‍ നി​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ ക​ണ്ടു എ​ന്ന ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന അ​ന്ന് സി​പി​എ​മ്മി​നെ​യും എ​ല്‍​ഡി​എ​ഫി​നെ​യും പ്ര​രി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.