ഇ.പിയെ റിയാസും ശശിയുമടങ്ങുന്ന ഉപജാപകസംഘം കുടുക്കാന്‍ ശ്രമിച്ചു: പി.വി. അന്‍വര്‍
Thursday, November 14, 2024 9:43 AM IST
മലപ്പുറം: ഇ.പി. ജയരാജനെ മന്ത്രി പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമടങ്ങുന്ന ഉപജാപക സംഘം കുടുക്കാന്‍ ശ്രമിച്ചതാണെന്ന് പി.വി. അന്‍വർ എംഎല്‍എ. ഇപിയെ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ഇവരുടെ നീക്കമെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഒരു രക്തസാക്ഷിയാണ് ഇ.പി ജയരാജന്. ശൈലജ ടീച്ചറെ വടകരയില്‍ കൊണ്ടുപോയി തോല്‍പ്പിച്ചു, തോമസ് ഐസക്, സുധാകരന് എന്നിവരെയൊക്കെ അങ്ങനെ ഒഴിവാക്കിയതാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് റിയാസിന്റെ നീക്കമെന്നും അന്‍വര്‍ പറഞ്ഞു.
മനുഷ്യരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കി മുഹമ്മദ് റിയാസിനെ മുന്നോട്ട് കൊണ്ടുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.