റെയില്‍വേ സ്റ്റേഷനിൽനിന്ന് പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ
Thursday, November 14, 2024 3:14 AM IST
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ച പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
വെങ്ങളം സ്വദേശി സി. അക്ഷയ് (33), കോടശേരി നടുച്ചാല്‍ ലക്ഷംവീട് കോളനിയിലെ ആനന്ദജ്യോതി (32), കല്പറ്റ മടക്കിമല സ്വദേശി പര്ലികുന്ന് വീട്ടില്‍ കെടി ആനന്ദജ്യോതി (31) എന്നിവരാണ് പിടിയിലായത്.
പ്രതികൾ ആക്രിക്കട നടത്തുന്നവരാണ്. സംശയത്തിലുള്ള ഒരു ആക്രിക്കട പോലീസിന്റെ നിരീക്ഷണത്തിലാണ്. മോഷണ വസ്തുക്കൾ പ്രതിയായ അക്ഷയ് ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.