പാലക്കാട്: ഇ.​പി. ജ​യ​രാ​ജ​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ഷാ​ഫി​യു​ടെ തി​ര​ക്ക​ഥ​യി​ൽ രാ​ഹു​ൽ എ​ഴു​തി​യ ആ​ത്മ​ക​ഥ​യാ​ണെ​ന്ന് പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി. ​സ​രി​ൻ. പു​സ്ത​കം എ​ഴു​താ​ൻ ക​രാ​ർ പോ​ലും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സ​രി​ൻ പ​റ​ഞ്ഞു.

ഇ.​പി. എ​ഴു​താ​ത്ത പു​സ്ത​ക​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം കൊ​ടു​ക്കാ​ത്ത ത​ല​ക്കെ​ട്ടാ​ണ്. പാ​ല​ക്കാ​ട്ട് നാ​ളെ ജ​യ​രാ​ജ​ൻ ആ​ളെ കൂ​ട്ടു​മെ​ന്നും സ​രി​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ.​പി. ജ​യ​രാ​ജ​ൻ എ​ത്തും. നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് മു​നി​സി​പ്പ​ൽ ബ​സ്റ്റാ​ൻ​ഡി​ൽ പൊ​തു​യോ​ഗ​ത്തി​ൽ ഇ.​പി. സം​സാ​രി​ക്കും.

സി​പി​എം നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജ​യ​രാ​ജ​ൻ​എ​ത്തു​ന്ന​ത്. ആ​ത്മ​ക​ഥ​യി​ൽ സ​രി​നെ​തി​രേ​യു​ള്ള വി​മ​ർ​ശ​നം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഇ.​പി. യെ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കി​യു​ള്ള സി​പി​എ​മ്മി​ന്‍റെ നീ​ക്കം.