തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ന്ന ഇ​ടി​വ് യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 2019 ൽ ​രാ​ഹു​ൽ​ഗാ​ന്ധി നേ​ടി​യ​തി​നേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം പ്രി​യ​ങ്ക നേ​ടു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

എ​ൻ​ഡി​എ, എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ശ​ത​മാ​ന​ത്തി​ൽ കു​റ​വ് വ​ന്നി​രി​ക്കാം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ പോ​ളിം​ഗ് കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 63.59 ശ​ത​മാ​ന​മാ​ണ് വ​യ​നാ​ട്ടി​ൽ ഇ​തു​വ​രെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ൾ.

വ​യ​നാ​ട്ടി​ലെ പോ​ളിം​ഗ് ഇ​ടി​വി​ലെ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് മു​ന്ന​ണി​ക​ൾ. എ​തി​ർ ക​ക്ഷി​ക​ളു​ടെ വോ​ട്ടു​ക​ളി​ലാ​ണ് ഇ​ടി​വ് വ​ന്ന​തെ​ന്ന ആ​രോ​പ​ണ​മാ​ണ് ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന​ത്.

അ​തേ​സ​മ​യം ചേ​ല​ക്ക​ര​യി​ൽ വ​ലി​യ പോ​ളിം​ഗാ​ണ് ഇ​തു​വ​രേ രേ​ഘ​പ്പെ​ടു​ത്തി​യ​ത്. 73 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് ചേ​ല​ക്ക​ര​യി​ലെ പോ​ളിം​ഗ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നീ​ണ്ട ക്യൂ​വാ​ണ് ഇ​പ്പോ​ളും ചേ​ല​ക്ക​ര​യി​ലെ ബൂ​ത്തു​ക​ളി​ൽ കാ​ണാ​നാ​കു​ന്ന​ത്.