ഹരിയാനക്കെതിരായ രഞ്ജി ട്രോഫി; കേരളത്തിന് ഭേദപ്പെട്ട തുടക്കം
Wednesday, November 13, 2024 6:44 PM IST
ലാഹില്‍: ഹരിയാനക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ആദ്യ ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ് എന്ന നിലയിലാണ്.
55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്റെയും ബാബാ അപരാജിതിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അക്ഷയ് ചന്ദ്രന്റെയും രോഹന് കുന്നുമ്മലിന്റെയും കൂട്ടുകെട്ട് മികച്ച സ്കോറിലേക്കാണ് കേരളത്തെ എത്തിച്ചത്.
ഇരുവരും ചേർന്ന് കേരളത്തെ 91 റണ്‍സിലെത്തിച്ചു. പിന്നാലെ 102 പന്തില്‍ 55 റണ്‍സെടുത്ത് രോഹന് കുന്നുമ്മൽ പുറത്തായി. അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ കപില്‍ ഹൂഡയുടെ ക്യാച്ചിലാണ് രോഹന് പുറത്തായത്.
തുടർന്ന് മൂന്നാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രന്-സച്ചിന് ബേബി സഖ്യം ഇതുവരെ 47 റണ്‍സെടുത്തിട്ടുണ്ട്. ഇരുവരും പുറത്താകാതെ ക്രീസിലുണ്ട്.