ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്ത; ഇപിയെ വിശ്വസിക്കുന്നെന്ന് സിപിഎം
Wednesday, November 13, 2024 11:48 AM IST
തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്തയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. താന്‍ പറയാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന ഇപിയുടെ വാക്കുകളെ തങ്ങള്‍ വിശ്വസിക്കുന്നെന്നും ഗോവിന്ദന് പ്രതികരിച്ചു.
പുസ്തക പ്രസാധകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി പാര്‍ട്ടി വേറെ നിയമനടപടി സ്വീകരിക്കേണ്ടല്ലോയെന്നും ഗോവിന്ദന് പറഞ്ഞു.
മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന ഗൂഢാലോചനയാണിത്. വിവാദം മൂലം ഉപതെരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടിയുമുണ്ടാകില്ല. സംഭവത്തില്‍ ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവാദം പാര്‍ട്ടി പരിശോധിക്കുമോ എന്ന ചോദ്യത്തിന് ഗോവിന്ദന് മറുപടി പറഞ്ഞില്ല.