ന്യൂ​ഡ​ൽ​ഹി : വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 32 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. പ​ശ്ചി​മ​ബം​ഗാ​ളി​ൽ ആ​റ്, ബി​ഹാ​റി​ൽ നാ​ല്, രാ​ജ​സ്ഥാ​ൻ ഏ​ഴ്, അ​സ​മി​ൽ അ​ഞ്ച്, ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന്, സി​ക്കി​മി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ര​ണ്ട് വീ​തം മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

ഛത്തീ​സ്ഗ​ഡ്, ഗു​ജ​റാ​ത്ത്, മേ​ഘാ​ല​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നാ​ണ് വോ​ട്ടെ​ടു​പ്പ്. സം​ഘ‌​ർ​ഷ സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ടി​നൊ​പ്പം പ​ഞ്ചാ​ബി​ലെ നാ​ലും ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ഒ​ന്പ​തും നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 20 ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല​ട​ക്കം പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ​ത്.