വഖഫ് ഭൂമി; പ്രശ്നം നീട്ടികൊണ്ടുപോയതിന്റെ പൂർണ ഉത്തരവാദിത്തം ലീഗിനെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Tuesday, November 12, 2024 8:26 PM IST
തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീഗ് നേതാവ് റഷീദ് അലി തങ്ങൾ ചെയർമാനായ സമയത്ത് ആണെന്നും ലീഗ് നേതാവ് തന്നെയാണ് സ്ഥലത്ത് കോളജ് പണിതതെന്നും മന്ത്രി വി. അബ്ദുറഹ്മാൻ
പ്രശ്നം നീട്ടികൊണ്ടുപോയതിൽ ലീഗിന് തന്നെയാണ് പൂർണ ഉത്തരവാദിത്തം. ഭൂമി വഖഫായി രജിസ്റ്റർ ചെയ്ത് സമയത്ത് തന്നെ യോഗം വിളിച്ച് കാര്യങ്ങൾ വിശദികരിക്കണമായിരുന്നു. മുനമ്പം ഭൂമി പ്രശ്നം ഇടതുപക്ഷത്തെക്ക് ചാരേണ്ട.
എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ട്. ഭൂനികുതി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ എതിർത്തത് ബോർഡ് അംഗമായ മായിൻ ഹാജിയാണ്. ആ സമയത്ത് വഖഫ് ബോർഡ് യോഗം വിളിക്കാൻ തയാറാകണമായിരുന്നു. മുനമ്പം വിഷയം ഇന്നലെയുണ്ടായതല്ല. മുനമ്പം വിഷയത്തിലെ നിയമപ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
മുനമ്പം രാഷ്ട്രീയ വിഷയമല്ല. അത് സെൻസിറ്റിവ് വിഷയം ആക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും എന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.