മൈനാഗപ്പള്ളി കാർ അപകടം: ഒന്നാം പ്രതി അജ്മലിന് ജാമ്യം
Tuesday, November 12, 2024 3:51 PM IST
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. മനഃപൂർവമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ കേസിൽ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു.
കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്കുമേൽ കോടതി ചുമത്തിയിരുന്നത്. 2024 സെപ്റ്റംബർ15നാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് കുഞ്ഞുമോൾ മരിച്ചത്.