ബ്രഹ്മപുരം അഴിമതിക്കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി
Tuesday, November 12, 2024 3:44 PM IST
തിരുവനന്തപുരം: ബ്രഹ്മപുരം അഴിമതിക്കേസിലെ പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി സി.വി.പത്മരാജന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസയച്ചു.
ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയെന്നാണ് കേസ്. അന്നത്തെ വൈദ്യുതി മന്ത്രി സി.വി.പത്മരാജന് പുറമേ കെഎസ്ഇബി മുന്‍ ചെയര്മാന്മാരായ ആര്.നാരായണന്, വൈ.ആര്.മൂര്‍ത്തി, കെഎസ്ഇബി മെമ്പര്‍ (അക്കൗണ്ട്സ്) ആര്.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ സി.ജെ.ബര്‍ട്രോം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ഏജന്റ് മുംബൈ സ്വദേശി ദേബാശിഷ് മജുംദാര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ ചന്ദ്രശേഖരന്, കെഎസ്ഇബി മെമ്പര്‍ മാരായ എസ് .ജനാര്ദനന് പിള്ള, എന്‍.കെ.പരമേശ്വരന്‍നായര്‍, കെഎസ്ഇബി മുന്‍ സെക്രട്ടറി ജി.കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.