തി​രു​വ​ന​ന്ത​പു​രം: മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കൊ​ല്ലം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ കു​ള​പ്പാ​ട​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ചെ​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ടും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. മ​ല്ലു ഹി​ന്ദു വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തു​വ​ഴി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ടെ​യു​ള്ള ഐ​ക്യം ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​യി​രു​ന്നു സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ല്‍ സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ലെ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ക്കു​ന്ന​ത്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​ല്‍ ന​ട​ത്തി​യ സൈ​ബ​ര്‍ പ​രി​ശോ​ധ​ന​ക​ളെ​ല്ലാം അ​പൂ​ര്‍​ണ​മാ​ണ്.

ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ത​ന്നെ​യാ​ണ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. കേ​സെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ തെ​ളി​വ് വേ​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.