കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്നാം​ദി​ന​വും മൂ​ക്കു​കു​ത്തി സ്വ​ർ​ണ​വി​ല. പ​വ​ന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ‌ സ്വ​ർ​ണ​ത്തി​ന് 56,680 രൂ​പ​യി​ലും ഗ്രാ​മി​ന് 7,085 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 110 രൂ​പ ഇ​ടി​ഞ്ഞ് 5,840 രൂ​പ​യി​ലെ​ത്തി.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്നു. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച പ​വ​ന് 680 രൂ​പ വ​ർ​ധി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യും തി​ങ്ക​ളാ​ഴ്ച 440 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. 60,000 ക​ട​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ണ്ടാ​യ​ത്.

ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മാ​ത്രം സ്വ​ർ​ണ​വി​ല​യി​ൽ 1,500 ലേ​റെ രൂ​പ​യു​ടെ കു​റ​വാ​ണ് പ​വ​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 12 ദി​വ​സ​ത്തി​നി​ടെ പ​വ​ന് കു​റ​ഞ്ഞ​ത് 2,960 രൂ​പ​യാ​ണ്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തൊ​ട്ട രാ​ജ്യാ​ന്ത​ര വി​ല തി​ങ്ക​ളാ​ഴ്ച 2,669 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നി​രു​ന്നു. ഇ​ന്ന് വി​പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ 2,611 ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ സ്വ​ർ​ണം നി​ല​വി​ൽ 2,619 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും ഇ​ടി​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഗ്രാ​മി​ന് ര​ണ്ടു​രൂ​പ കു​റ​ഞ്ഞ് 97 രൂ​പ​യി​ലെ​ത്തി.