ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ദേ​ശീ​യ വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു.

വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പ്രി​യ​ങ്ക മു​സ്‌​ലീം വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ട് കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​യ​ങ്ക പ്ര​ക​ട​ന പ​ത്രി​ക​യി​ൽ സ്വ​ത്ത് വി​വ​രം മ​റ​ച്ചു​വെ​ച്ച​തി​ൽ പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ക്കും. കോ​ട​തി​യി​ൽ പോ​കു​ന്ന കാ​ര്യം ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല്ല.

വ​ഖ​ഫ് വി​ഷ​യ​ത്തി​ല​ട​ക്കം കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​ന ഒ​രു കേ​സി​ൽ സ്വ​യം വി​ധി പ​റ​യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കു​ന്നി​ല്ല. 2013ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ് വോ​ട്ട് ബാ​ങ്കി​നാ​യാ​ണ് എ​ല്ലാ ചെ​യ്ത​ത്. ഇ​ന്ത്യ ര​ണ്ട് നി​യ​മ​ത്തി​ലൂ​ടെ പോ​കി​ല്ല ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലൂ​ടെ മാ​ത്ര​മേ സ​ഞ്ച​രി​ക്കൂ​വെ​ന്നും പ്ര​ദീ​പ് ഭ​ണ്ഡാ​രി വി​ശ​ദീ​ക​രി​ച്ചു.