തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​രെ കൂ​റു​മാ​റ്റാ​ൻ തോ​മ​സ് കെ.​തോ​മ​സ് എം​എ​ൽ​എ നൂ​റു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ എ​ൻ​സി​പി രൂ​പീ​ക​രി​ച്ച സ​മി​തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. തോ​മ​സ് കെ. ​തോ​മ​സ് പ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ല്ലാ​റ്റി​നും പി​ന്നി​ൽ മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ ആ​ന്‍റ​ണി രാ​ജു​വി​നെ​യും കോ​വൂ​ർ കു​ഞ്ഞു​മോ​നെ​യും എ​ൻ​സി​പി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ പ​ണം വാ​ഗ്ദാ​നം ചെ​യ്തു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എം​എ​ൽ​എ​മാ​രെ കൂ​റു​മാ​റ്റാ​ൻ നീ​ക്കം ന​ട​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ അ​റി​യി​ച്ച​ത്.

ഇ​തു ശ​രി​യാ​ണെ​ന്ന് ആ​ന്‍റ​ണി രാ​ജു​വും അ​ല്ലെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ത​ന്നെ മ​ന്ത്രി​യാ​ക്കാ​തി​രി​ക്കാ​ൻ ചി​ല​ർ ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് തോ​മ​സ് കെ.​തോ​മ​സ് പ​റ​ഞ്ഞി​രു​ന്നു.