കെ​ബ​ർ​ഹ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടി20​യി​ലെ തോ​ൽ​വി​യി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ വി​മ​ർ​ശി​ച്ച് മു​ൻ താ​രം ആ​കാ​ശ് ചോ​പ്ര. സ്പി​ന്ന​ർ​മാ​ർ തി​ള​ങ്ങി​യ കെ​ബ​ർ​ഹ​യി​ലെ പി​ച്ചി​ൽ അ​ക്ഷ​ർ പ​ട്ടേ​ൽ ഒ​രു ഓ​വ​ർ മാ​ത്ര​മാ​ണ് എ​റി​ഞ്ഞ​ത്. ഒ​രു ഓ​വ​ർ ന​ൽ​കാ​നാ​ണെ​ങ്കി​ൽ എ​ന്തി​നാ​ണ് താ​ര​ത്തെ ടീ​മി​ല്‍ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ചോ​പ്ര ചോ​ദി​ച്ചു.

ബോ​ളി​ങ്ങി​ൽ ഇ​ന്ത്യ​യ്‌​ക്കു​ള്ള ഒ​രു സാ​ധ്യ​ത എ​ന്ന നി​ല​യി​ൽ അ​ക്ഷ​റി​നെ വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. മൂ​ന്നു സ്പി​ന്ന​ർ​മാ​രെ ക​ളി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ടീം ​പ​റ​യു​ന്ന​ത്. പ​ക്ഷേ അ​വ​രെ വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ന്തു കാ​ര്യം? ബാ​റ്റി​ങ്ങി​ലെ പ​രാ​ജ​യം വി​ടാം. അ​തേ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ല.

പ​ക്ഷേ അ​ക്ഷ​റി​നെ ബോ​ൾ ചെ​യ്യി​പ്പി​ക്കാ​തി​രു​ന്ന​ത് സൂ​ര്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന പി​ഴ​വു ത​ന്നെ​യാ​ണെ​ന്ന് ചോ​പ്ര പ​റ​ഞ്ഞു. നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ മ​ത്സ​രം വി​ജ​യി​ച്ചു.