നുണ പ്രചരിപ്പിക്കുന്നു; രാഹുൽ ഗാന്ധിയെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്കണമെന്ന് ബിജെപി
Monday, November 11, 2024 8:17 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് രാഹുൽ ഗാന്ധിയെ വിലക്കണമെന്ന് ബിജെപി. രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. നിയമമന്ത്രി അർജുൻ റാം മേഘ് വാളിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് പരാതി നൽകിയത്.
ബിജെപി ഭരണഘടന തകർക്കുമെന്ന് ആരോപിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഇന്ന് ബിജെപി രംഗത്തെത്തിയിരുന്നു.