കൊ​ച്ചി: സീ ​പ്ലെ​യി​ൻ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ​ക്ക് സ്ഥാ​നം ഇ​ല്ലെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. എ​ല്ലാ വി​ഭാ​ഗം സം​ഘ​ട​ന​ക​ളോ​ടും ച​ർ​ച്ച ചെ​യ്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വ​നം വ​കു​പ്പി​ന്‍റെ ആ​ശ​ങ്ക​യി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ട്ടു​പ്പെ​ട്ടി ഡാം ​സീ പ്ലെ​യി​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലാ​ണ് വ​നം വ​കു​പ്പ് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡാം ​ആ​ന​ത്താ​ര​യു​ടെ ഭാ​ഗ​മാ​ണ്. വി​മാ​നം ഇ​റ​ങ്ങു​ന്ന​ത് ആ​ന​ക​ളി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം സീ ​പ്ലെ​യി​ൻ പ​ദ്ധ​തി ഇ​ത്ര​യും വൈ​കി​യ​തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 11 വ​ർ​ഷം മു​ൻ​പ് വ​രേ​ണ്ട പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ ത​ന്നെ ഇ​പ്പോ​ഴ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.