ആലപ്പുഴ: കു​ത്തി​വ​യ്പ്പി​ന് പി​ന്നാ​ലെ പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി ക​ട​മ്പാ​ട്ട് കി​ഴ​ക്കേ​തി​ൽ പാ​ർ​വ​തി​യു​ടെ​യും കാ​യം​കു​ളം ഒ​റ്റ​ത്തെ​ങ്ങി​ൽ കൊ​ച്ചു​മോ​ന്‍റെ​യും ഒ​ന്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ കൈ​വ​ല്യ ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് കു​ഞ്ഞി​ന് ഒ​മ്പ​താം​മാ​സ​ത്തി​ലെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്ന് വൈ​കീ​ട്ട് പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്.