പാ​ല​ക്കാ​ട്: മു​ന​ന്പം ഭൂ​മി പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് തീ​രു​മാ​നം വ​ന്നാ​ലും ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​വി​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല. അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണ്. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ല്ലാം ചെ​യ്തു. നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് സ​ർ​ക്കാ​ര​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു കേ​ന്ദ്ര​മ​ന്ത്രി​ക്ക് ചേ​രാ​ത്ത പ്ര​സ്താ​വ​ന​യാ​ണ് സു​രേ​ഷ് ഗോ​പി ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് വ​ഖ​ഫ് ഭൂ​മി​യി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.