ആ​ല​പ്പു​ഴ: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഓ​ട​യി​ല്‍ ഗ​ർ​ഭി​ണി വീ​ണ സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ജി​ത് രാ​മ​ച​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

തി​ങ്ക​ളാ​ഴ്ച നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഓ​ട​യ്ക്ക് അ​പ്പു​റ​ത്തു​ള്ള ക​ട​യി​ല്‍ വ​സ്ത്രം വാ​ങ്ങാ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട​യ്ക്ക് മു​ക​ളി​ല്‍ ക​യ​റി​യ​പ്പോ​ൾ സ്ഥാ​പി​ച്ചി​രു​ന്ന പ​ല​ക ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഓ​ട​യ്ക്ക് മു​ക​ളി​ല്‍ സ്ലാ​ബ് സ്ഥാ​പി​ച്ചു.