പോലീസ് ഭീഷണിപ്പെടുത്തി; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Tuesday, November 5, 2024 4:40 PM IST
വയനാട്: പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന് പുഴയില്‍ ചാടി ജീവനൊടുക്കിയത്. പോക്സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സഹോദരിക്ക് അയച്ചു കൊടുത്തിരുന്നു.
എന്നാൽ യുവാവിനെ ഭീഷണിപ്പെടുത്തിയില്ലെന്നും ഇയാൾക്കെതിരെ പോക്സോ കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.