മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരേ കേസ്
Sunday, November 3, 2024 1:19 PM IST
തൃശൂര്‍:മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചേലക്കര പോലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് വി.ആര്.അനൂപിന്റെ പരാതിയിലാണ് നടപടി.
ചേലക്കരയിലെ ബിജെപി ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പരാതിക്കാരനായ അനൂപിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും.
നേരത്തേ ആംബുലന്‍സില്‍ തൃശൂര്‍ പൂരം നടക്കുന്ന വേദിയിലേക്ക് എത്തിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരേ കേസെടുത്തിരുന്നു. തൃശൂര്‍ സിറ്റി ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
സിപിഐ നേതാവ് സുരേഷ് നല്കിയ പരാതിയിലാണ് നടപടി. സുരേഷ് ഗോപിക്ക് പുറമേ അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.