തൃ​ശൂ​ര്‍: ആം​ബു​ല​ന്‍​സി​ല്‍ തൃ​ശൂ​ര്‍ പൂ​രം ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍ സി​റ്റി ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സി​പി​ഐ നേ​താ​വ് സു​രേ​ഷ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സു​രേ​ഷ് ഗോ​പി​ക്ക് പു​റ​മേ അ​ഭി​ജി​ത്ത് നാ​യ​ര്‍, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ആം​ബു​ല​ന്‍​സ് നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. ലോ​ക്‌​സ​ഭാ ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗി​ക​ളെ മാ​ത്രം കൊ​ണ്ടു​വ​രാ​ന്‍ അ​നു​വാ​ദ​മു​ള്ള ആം​ബു​ല​ന്‍​സ് ഉ​പ​യോ​ഗി​ച്ചു.

പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ വാ​ഹ​ന നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കെ അ​ത് ലം​ഘി​ച്ചു​കൊ​ണ്ട് ആം​ബു​ല​ന്‍​സ് റൗ​ണ്ടി​ലൂ​ടെ ഓ​ടി​ച്ചു. മ​നു​ഷ്യ​ജീ​വ​ന് ഹാ​നി വ​രു​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള രീ​തി​യി​ല്‍ ജ​ന​ത്തി​നി​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ആം​ബു​ല​ന്‍​സ് ഓ​ടി​ച്ചെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യുന്നു.