കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം ക​ളി​യാ​ട്ട അ​പ​ക​ട​ത്തി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യ​മാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ നേ​ര​ത്തേ ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യം റ​ദ്ദാക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​പ്പീ​ല്‍ ന​ല്‍​കി​. എ​ന്നാ​ല്‍ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ കോ​ട​തി സ്വ​മേ​ധ​യാ ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ശ​നി​യാ​ഴ്ച മ​രി​ച്ചു. ചോ​യ്യം​കോ​ട് കി​നാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് (38) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​കി​ട്ടോ​ടെ​യാ​ണ് മ​ര​ണം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 99 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 31 പേ​ര്‍ ഐ​സി​യു​വി​ലും നാ​ല് പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്.